എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി. ചെയ്യാത്ത കാര്യം പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിക്കുന്നുവെന്ന് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ബൗറിങ് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പരാമര്‍ശം. നേരത്തെ നാലുമണിയോടെ ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ വിക്ടോറിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് രണ്ടരമണിക്കൂറിന് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് ബൗറിങ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ബിനീഷിന് അപ്പെന്‍ഡിക്‌സിന്റെ പ്രശ്‌നമുണ്ടെന്ന് നേരത്തെ സഹോദരന്‍ ബിനോയ് കോടിയേരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ബിനീഷിനെ മര്‍ദ്ദിച്ചോയെന്ന് സംശയമുണ്ടെന്നായിരുന്നു അഭിഭാഷകരുടെ വാദം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നാളെ കോടതിയില്‍ ഹാജരാക്കുന്ന ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നീക്കമാരംഭിച്ചിട്ടുണ്ട്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് മൂന്ന് ദിവസമായി ബിനീഷിനെ ചോദ്യം ചെയ്ത് വരികയാണ്. നാല് ദിവസത്തേക്കാണ് കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. നാളെയാണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.