അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ ഇരുപത്തിഅഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെ.എം.ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 14 മണിക്കൂറോളം നീണ്ടിരുന്നു. ഇ.ഡി കോഴിക്കോട് മേഖലാ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.
ബുധനാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ഹാജരാകുമെന്ന് കെ.എം.ഷാജി അറിയിച്ചു. എല്ലാ വിവരങ്ങളും ഇ.ഡിയെ ബോധിപ്പിച്ചുവെന്നും, കുറച്ച് രേഖകള്‍ കൂടി കൈമാറാനുണ്ടെന്നും, ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് തന്നെ ചോദ്യം ചെയ്യുന്നതെന്നുമാണ് കെ.എം.ഷാജി അറിയിച്ചത്. വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഷാജി പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നേരത്തെ കെ.എം.ഷാജിയുടെ ഭാര്യ ആശയുടെ മൊഴിയും ഇ.ഡി രോഖപ്പെടുത്തിയിരുന്നു. കോഴ ആരോപണമുണ്ടായ കാലഘട്ടത്തിലാണ് ഷാജി ആശയുടെ പേരില്‍ വേങ്ങേരയില്‍ മൂന്ന് നില വീട് നിര്‍മ്മിച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും, 10 വര്‍ഷത്തെ ബാങ്ക് ഇടപാട് വിവരങ്ങളും ആശ ഇ.ഡിക്ക് കൈമാറിയിരുന്നു. തനിക്കൊന്നും അറിയില്ലെന്നും ഭര്‍ത്താവാണ് തന്റെ പേരില്‍ ഭൂമി വാങ്ങിയതെന്നുമാണ് ആശ നല്‍കിയ മൊഴി.