രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനവും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കിഫ് ബി വഴി പണം കണ്ടെത്തിയാണ് സംസ്ഥാനം പിടിച്ച് നില്‍ക്കുന്നത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി അംഗീകരിക്കുകയാണ് വേണ്ടതെന്നും ഐസക്ക്. വിപണിയിലെ മാന്ദ്യം വൈകാതെ ബാങ്കുകളെ ബാധിക്കുമെന്നും തോമസ് ഐസക്ക് പറയുന്നു. പ്രതിസന്ധി നേരിടാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുകയും തൊഴില്‍ ദിനങ്ങള്‍ നീട്ടുകയും വേണം. ആളുകളുടെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ നിര്‍മ്മാതാക്കള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്താന്‍ മെനക്കെടുന്നില്ല.
വാഹന വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വാഹനങ്ങള്‍ വാങ്ങാന്‍ ആറ് മാസത്തേക്ക് പലിശരഹിതമോ പലിശ കുറഞ്ഞതോ ആയ വായ്പ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും ധനമന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.