സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. നിര്‍ദ്ദയവും വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതുമാണ് നടപടിയെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
'കുറ്റകരമെന്നും ഭീഷണിപ്പെടുത്തുന്നതെന്നും പറയപ്പെടുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ നടത്തിയാല്‍ ജയില്‍ശിക്ഷ നല്‍കുന്ന വിധം കേരള പൊലീസ് ആക്ടില്‍ ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി വരുത്തിയിരിക്കുകയാണ്. ഇത് ക്രൂരവും ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതുമാണ്. സമാനരീതിയില്‍, ഐടി ആക്ടിലുണ്ടായിരുന്ന 66A വകുപ്പ് എടുത്തുകളഞ്ഞതാണ്' - പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ തയ്യാറാക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് കേരള പൊലീസ് ആക്ടില്‍ പുതുതായി ചേര്‍ത്തിരിക്കുന്ന 118 എ വകുപ്പ്. സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ അംഗീകാരം നല്‍കുകയായിരുന്നു.