Around us

മാ.പ്ര എന്നൊന്നും വിളിക്കാറില്ല; മാധ്യമങ്ങള്‍ പറയുന്നത് പോലെയാണ് ജനം വോട്ട് ചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഇടതുണ്ടാകില്ല; തോമസ് ഐസക്

മാധ്യമ മേഖലയില്‍ വരുന്ന കോര്‍പ്പറേറ്റ്‌വത്കരണം കാരണം സ്വതന്ത്ര മാധ്യമമായി പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്ന് ഡോ. തോമസ് ഐസക്. മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങളും കോര്‍പ്പറേറ്റ് താത്പര്യങ്ങളുമുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം ഓരോ ദിവസം കഴിയുംതോറും കുറഞ്ഞ് വരികയാണെന്നും തോമസ് ഐസക് പറഞ്ഞു. താന്‍ മാ.പ്ര എന്നൊന്നും വിളിക്കാറില്ലെന്നും തോമസ് ഐസക്.

തോമസ് ഐസക് പറഞ്ഞത്

അസഹിഷ്ണുതയെ കുറിച്ച് പറയുന്നവര്‍ ഇന്നത്തെ മാധ്യമങ്ങളെ നോക്കണം. എന്താണ് ഈ വൈകുന്നേരം നടത്തുന്ന പ്രക്ഷേപണങ്ങളൊക്കെ.

ഞാന്‍ കേരളത്തിലെ മാധ്യമങ്ങളെ കുറിച്ച് മാത്രമല്ല പറയുന്നത്. ഇന്ത്യ മൊത്തത്തിലുള്ള കാര്യമാണ്. എല്ലാവരെയും വിലക്കെടുക്കുകയാണ്. അല്ലാതെ നിങ്ങള്‍ മാറി നില്‍ക്കുന്ന മാധ്യമമാണെങ്കില്‍ എന്തൊക്കെ തരത്തിലുള്ള അന്വേഷണങ്ങളാണ് നിങ്ങള്‍ക്ക് നേരിടേണ്ടി വരിക.

എന്‍.ഡി.ടി.വിക്കെതിരായി എത്ര കേസുണ്ട്. ദ വയറിന്റെ കാര്യമെടുക്കു. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ അവര്‍ അറിയുന്ന രീതിയില്‍ പ്രതിരോധിക്കുന്നു. ഞാന്‍ ആരെയും കുറ്റപ്പെടുത്താനും തള്ളിപ്പറയാനുമൊന്നുമില്ല. എന്നാലും അതിര് കവിയുമ്പോള്‍ പറയും കേട്ടോ.

മാധ്യമ മേഖലയില്‍ വരുന്ന കോര്‍പ്പറേറ്റ്‌വത്കരണം കാരണം സ്വതന്ത്ര മാധ്യമമായി പ്രവര്‍ത്തിക്കാന്‍ പ്രയാസമാണ്. അവര്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങളും കോര്‍പ്പറേറ്റ് താത്പര്യങ്ങളുമുണ്ട്. മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം ഓരോ ദിവസം കഴിയുംതോറും കുറഞ്ഞ് വരികയാണ്.

ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ മാ.പ്ര എന്നൊന്നും വിളിക്കാറില്ല. നിങ്ങളൊരു സ്ഥലത്ത് ജോലി ചെയ്യുമ്പോള്‍ ശമ്പളം തരുന്ന ആള്‍ പറയുന്നത് ചെയ്യേണ്ടി വരും. കോര്‍പ്പറേറ്റ് കണ്‍ട്രോള്‍ ഉള്ളിടത്ത് ഒരു ഏകാധിപത്യ പ്രവണത കൂടിയുണ്ടാകും. നിങ്ങള്‍ക്ക് വേണമെങ്കില്‍ രാജാവിനേക്കാള്‍ രാജഭക്തിയോടെ സേവിക്കാന്‍ ഇറങ്ങാം.

ചിലരുണ്ട് എന്താണ് മുതലാളിക്ക് ആവശ്യമെന്ന് കണ്ട് അതുപോലെ ചെയ്യുന്നവര്‍. പക്ഷേ അല്ലാതെയും നീങ്ങാം. രണ്ടാമത് മാധ്യമങ്ങളില്‍ വരുന്നത് ക്രിട്ടിക്കലായി വായിക്കാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ടാകണം. മാധ്യമ സാക്ഷരതയെന്ന് പറയും. മൂന്നാമത്തേത് ബദല്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. അതിനൊക്കെ സാധ്യതകള്‍ വളരെ കുറവാണ്. കേരളത്തിലെ മാധ്യമങ്ങള്‍ എക്കാലത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. മാതൃഭൂമിയും മനോരമയും പറയുന്നത് പോലെയാണ് ജനം വോട്ട് ചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷം ഉണ്ടാകില്ല.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT