Around us

‘മൈ ലോര്‍ഡ് എന്നോ യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നോ വിളിക്കേണ്ട’; അഭിഭാഷകരോട് ജസ്റ്റിസ് സി മുരളീധര്‍ 

THE CUE

മൈ ലോര്‍ഡ് എന്നോ യുവര്‍ ലോര്‍ഡ്ഷിപ്പ് എന്നോ തന്നെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് അഭിഭാഷകരോട് ജസ്റ്റിസ് സി മുരളീധര്‍. ഡല്‍ഹിയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട അദ്ദേഹം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് അഭിഭാഷകര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. മാര്‍ച്ച് 6 നാണ് ജസ്റ്റിസ് സി മുരളീധര്‍ പദവിയേറ്റെടുത്തത്. ഫെബ്രുവരി 26 ന് അര്‍ധരാത്രിയോടെ കൊളീജിയം തിടുക്കപ്പെട്ട് ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് വീഴ്ചയ്‌ക്കെതിരെ അദ്ദേഹം തുറന്നടിച്ചിരുന്നു. വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ മൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരുന്നതിലാണ് ഡല്‍ഹി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. തൊട്ടുപിന്നാലെ അര്‍ധരാത്രി ഇദ്ദേഹത്തെ സ്ഥലംമാറ്റി കൊളീജിയത്തിന്റെ ഉത്തരവ് പുറത്തുവന്നു. കേന്ദ്ര ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇതെന്ന് ആക്ഷേപവുമുയര്‍ന്നിരുന്നു.

മൈ ലോര്‍ഡ്, യുവര്‍ ലോര്‍ഡ്ഷിപ്പ് വിളികള്‍ക്ക് പകരം സര്‍ എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് ചണ്ഡീഗഡ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ മുന്‍പ് അഭിഭാഷകര്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായി ഒഴിവാക്കാന്‍ സാധിച്ചിരുന്നില്ല. ബ്രിട്ടീഷ് കാലത്തെ രീതിക്ക് അറുതിവരുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT