Around us

കേന്ദ്രം തൊഴിലുറപ്പ് നിര്‍ത്തിയാല്‍ കേരളത്തില്‍ ജീവിതംമുട്ടുക 13 ലക്ഷം വൃദ്ധര്‍ക്ക്; തൊഴിലുറപ്പിനെ ആശ്രയിക്കുന്നത് 58 ലക്ഷം പേര്‍

THE CUE

കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയാല്‍ സംസ്ഥാനത്ത് ജീവിതം വഴിമുട്ടുക 58 ലക്ഷം പേര്‍ക്ക്. തൊഴിലുറപ്പ് പദ്ധതി എന്നെന്നേക്കുമായി തുടരാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ലെന്ന കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രസ്താവന നടത്തിയതോടെ ലക്ഷക്കണക്കിന് പേരാണ് ആശങ്കയിലായിരിക്കുന്നത്. സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്ന 58 ലക്ഷം പേരില്‍ 23.74 ശതമാനം വയോധികരാണ്. 61നും 80നും ഇടയില്‍ പ്രായമുള്ള 13,90,275 പേര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ ലഭിക്കുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉയര്‍ന്ന പ്രായപരിധിയില്ലാതെയാണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അവരെ അനുയോജ്യമായ ജോലികള്‍ ഏര്‍പ്പെടാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയാല്‍ മറ്റ് ജോലികള്‍ ലഭിക്കാന്‍ വയോധികര്‍ക്ക് കൂടുതല്‍ പ്രയാസമാകും. വിശ്രമിക്കേണ്ട കാലത്തും സ്വയംപര്യാപ്തരായി ജീവിക്കാന്‍ ശ്രമിക്കുന്ന ഇവരുടെ ഏക വരുമാനവും ഇതോടെ നിലയ്ക്കും.

ദേശീയാടിസ്ഥാനത്തില്‍ 55 ശതമാനത്തോളം സ്ത്രീകള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുമ്പോള്‍ സംസ്ഥാനത്തെ 93 ശതമാനം പേരും വനിതകളാണ്. ഭിന്ന ശേഷിയുള്ള ഒട്ടേറെ പേര്‍ക്കും തൊഴിലുറപ്പ് പദ്ധതി വലിയ ആശ്വാസമാണ്. 271 രൂപയാണ് കേരളത്തില്‍ നിശ്ചയിച്ചിരിക്കുന്ന കൂലി.

തൊഴിലുറപ്പ് പദ്ധതിപ്രകാരം സംസ്ഥാനത്തിന് ലഭിക്കുന്ന തൊഴില്‍ ദിനങ്ങളിലും ഇടിവുണ്ടായിട്ടുണ്ട്. 2019-2020 കാലയളവിലെ കണക്കെടുത്താല്‍ ജൂണ്‍ വരെ 64 ലക്ഷം തൊഴില്‍ ദിനങ്ങളാണ് ലഭിച്ചത്. 2018-19 വര്‍ഷം ആകെ 9.7 കോടി തൊഴില്‍ ദിനങ്ങള്‍ ലഭിച്ചിരുന്നു. തൊഴിലിനുള്ള അവകാശം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ തൊഴില്‍ നിയമമായാണ് പദ്ധതി നിലവില്‍ വന്നത്. ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ ഒരു അംഗത്തിന് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന എംജിഎന്‍ആര്‍ഇജിഎ 2005ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നിലവില്‍ വന്നത്. സാമ്പത്തിക ഭദ്രതയ്ക്ക് സഹായിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശാക്തീകരണം, നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറയ്ക്കല്‍ എന്നിവയിലും പദ്ധതിയുടെ പ്രഭാവമുണ്ടായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT