Around us

'പണ്ടേ സ്ഥാനങ്ങളോട് താല്‍പര്യമില്ല', രാജി വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടെന്ന് അലി അക്ബര്‍

ബി.ജെ.പിയിലെ സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടെന്ന് സംവിധായകന്‍ അലി അക്ബര്‍. സംസ്ഥാന സമിതിയംഗമായിരുന്ന അലി അക്ബര്‍, പദവിയില്‍ നിന്ന് മാത്രമാണ് രാജിവെച്ചതെന്നും, ബി.ജെ.പി കുടുംബാംഗമായി തന്നെ തുടരുമെന്നും പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

പാര്‍ട്ടി നേതൃത്വവുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല, വ്യക്തിപരമായ ചില കാര്യങ്ങളാണുള്ളത്. എ.കെ.നസീര്‍ പുറത്തുപോകുമ്പോള്‍ അതിന്റെ വ്യക്തിപരമായ സങ്കടമാണുള്ളത്, എത്രയോ കാലമായി പ്രവര്‍ത്തിക്കുന്നയാളാണ്. കുടുംബത്തില്‍ നിന്നൊരാള്‍ പുറത്ത് പോകുമ്പോള്‍ ഉണ്ടാകുന്ന വിഷമമാണ് പങ്കുവെച്ചതെന്നും അലി അക്ബര്‍.

അധികാരം ഇല്ലാത്തപ്പോള്‍, ആള്‍ക്കൂട്ടമില്ലാത്തപ്പോള്‍ വന്ന നേതാവാണ് നസീര്‍, അദ്ദേഹത്തെ കൈവിടാന്‍ പാടില്ലായിരുന്നു. പണ്ടേ സ്ഥാനമാനങ്ങളോട് എനിക്ക് താല്‍പര്യമില്ല, ഒരു രാഷ്ട്രീയക്കാരനായി പ്രവര്‍ത്തിക്കാനും പറ്റില്ല. സ്ഥാനം കിട്ടാത്തത് കൊണ്ടാണ് രാജിയെങ്കില്‍ നേരത്തെ പോകണ്ടെ? തന്റെ രാഷ്ട്രീയം സംഘരാഷ്ട്രീയമാണെന്ന് ആവര്‍ത്തിച്ച അലി അക്ബര്‍, ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെ.സുരേന്ദ്രനെ ഉന്നം വെച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അലി അക്ബര്‍ താന്‍ ബി.ജെ.പിയിലെ എല്ലാ സ്ഥാനങ്ങളും ഒഴിയുന്നതായി അറിയിച്ചത്. മുസല്‍മാന്‍ ബി.ജെ.പിയാകുമ്പോഴുള്ള ഒറ്റപ്പെട്ടല്‍ ആരും മനസിലാക്കിയില്ലെങ്കിലും പാര്‍ട്ടി മനസിലാക്കണമായിരുന്നുവെന്ന് പോസ്റ്റില്‍ അലി അക്ബര്‍ കുറിച്ചിരുന്നു.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT