Around us

ലക്ഷങ്ങൾ പിരിച്ചെടുത്തു; രണ്ട് കോൺഗ്രസ് നേതാക്കളാണ് തോൽപ്പിക്കുവാൻ ശ്രമിച്ചതെന്ന് ധർമജൻ ബോൾഗാട്ടി

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്ത് കബളിപ്പിച്ചതായി ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് സ്ഥാനാർഥിയും നടനുമായ ധർമജൻ ബോൾഗാട്ടി. സംഭവത്തില്‍ കെപിസിസി പ്രസിഡന്റിന് ധര്‍മ്മജന്‍ പരാതി നല്‍കി.

യുഡിഎഫിന്റെ ഒരു മണ്ഡലം ഭാരവാഹി തനിക്കെതിരെ നേതാക്കള്‍ക്ക് പരാതി നൽകിയിരുന്നു. താൻ സ്ഥാനാർഥിയായതിന് പിന്നാലെയാണ് ഇയാൾ പരാതി നൽകിയത്. ഇയാൾ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി വന്നതോടെ പരാജയം സംശയിക്കുവാൻ തുടങ്ങിയെന്നും ധര്‍മ്മജന്‍ പറഞ്ഞു. കെപിസിസി സെക്രട്ടറിയുടെ പിന്തുണയോടെ ഇയാള്‍ തനിക്കെതിരെ പ്രവർത്തിച്ചിരുന്നു. ഇരുവര്‍ക്കും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ താല്‍പര്യമുണ്ടായിരുന്നു.

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനു മുമ്പ് സാമ്പത്തിക കാര്യങ്ങള്‍ പറഞ്ഞു മാനസികമായി തകർക്കുവാൻ ഇരുവരും ശ്രമിച്ചു . ഒരുവട്ടം പോലും തിരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ചു ചേര്‍ത്തില്ല. താന്‍ പുലയ സമുദായത്തില്‍ പെട്ടയാളായതിനാല്‍ വോട്ട് ലഭിക്കില്ലെന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ഈ രണ്ട് നേതാക്കളുമാണെന്ന് ധർമജൻ ബോൾഗാട്ടി പരാതിയിൽ പറഞ്ഞു. രണ്ട് പേരും വ്യാപകമായ പണപ്പിരിവ് നടത്തി. ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും ഇത് തിരഞ്ഞെടുപ്പിന് വേണ്ടി ചെലവാക്കിയില്ല. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ധര്‍മ്മജന്‍ പറയുന്നു.

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT