ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്ര് കേജ്‌രിവാള്‍ വീട്ടുതടങ്കലിലാണെന്ന ആംആദ്മി പാര്‍ട്ടിയുടെ വാദം തള്ളി ഡല്‍ഹി പൊലീസ്. കാര്‍ഷകസമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് കര്‍ഷകരെ സന്ദര്‍ശിച്ചതിന് പിന്നാലെ ഡല്‍ഹി പൊലീസ് കേജ്‌രിവാളിനെ വീട്ടു തടങ്കലിലാക്കിയെന്നായിരുന്നു എ.എ.പിയുടെ ആരോപണം. കേജ്‌രിവാളിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തിറങ്ങാനോ ആരെയും അനിവദിക്കുന്നില്ലെന്നും എ.എ.പി ട്വീറ്റില്‍ ആരോപിച്ചിരുന്നു.
കേജ്‌രിവാളിന്റെ വസതിയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടെന്ന് ആംആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജും ആരോപിച്ചിരുന്നു. വീടിനു ചുറ്റിനും ഡല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ആംആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ ഡല്‍ഹി പൊലീസ് നിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നും, ആം ആദ്മി പാര്‍ട്ടിയും മറ്റേതെങ്കിലും പാര്‍ട്ടിയും തമ്മിലുണ്ടായേക്കാവുന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷ മുന്‍ കരുതല്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളും ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തിങ്കളാഴ്ചയായിരുന്നു അരവിന്ദ് കേജ്‌രിവാള്‍ സിങ്കു അതിര്‍ത്തിയിലെ സമരവേദിയിലെത്തി കര്‍ഷകരെ സന്ദര്‍ശിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങളെ പിന്തുണക്കുന്നുവെന്നും, ആംആദ്മി പാര്‍ട്ടി എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.