Around us

‘പഠിച്ചിട്ട് പ്രതികരിക്കണം’, ദീപികയ്ക്ക് തന്നെ പോലൊരു ഗുരുവിന്റെ ഉപദേശം ആവശ്യമാണെന്നും ബാബ രാംദേവ് 

THE CUE

ദീപിക പദുകോണ്‍ രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ചിട്ട് സംസാരിക്കണമെന്ന് ബാബ രാംദേവ്. നല്ല ഉപദേശം ലഭിക്കുന്നതിനായി ദീപികയ്ക്ക് തന്നെ പോലൊരാളെ ആവശ്യമാണെന്നും രാം ദേവ് ഇന്‍ഡോറില്‍ പറഞ്ഞു. ഇത് നിലവിലെ പ്രശ്‌നങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാന്‍ സഹായിക്കുമെന്നും ദീപികയെ പരിഹസിച്ച് രാംദേവ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഭിനേതാവെന്ന നിലയില്‍ ദീപികയുടെ കഴിവ് വ്യത്യസ്തമാണ്. അത് എന്തുതന്നെയായാലും അവര്‍ ആദ്യം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രശ്‌നങ്ങളെ മനസിലാക്കുകയും പഠിക്കുകയുമാണ് ചെയ്യേണ്ടത്. ഇതിന് ശേഷം മാത്രം വലിയ തീരുമാനങ്ങളെടുക്കണമെന്നും രാം ദേവ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ രാംദേവ്, സിഎഎയുടെ പൂര്‍ണരൂപം പോലും അറിയാതെയാണ് ചിലര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം വാക്കുകള്‍ പറയുന്നതെന്നും ആരോപിച്ചു. രണ്ട് കോടി ആളുകള്‍ ഇന്ത്യയില്‍ അനധികൃതമായി ജീവിക്കുന്നുണ്ട്. ഒരു രാജ്യത്തും ഇതൊന്നും സാധ്യമാകില്ലെന്നും, ഒരു അനധികൃത താമസക്കാരനെ പോലും രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നും രാംദേവ് പറഞ്ഞു.

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT