Around us

മയക്കുമരുന്ന് കേസില്‍ ദീപികയ്ക്ക് നോട്ടീസ്; ഗോവയിലെ സിനിമ ചിത്രീകരണം നിര്‍ത്തിവെച്ചു

സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുക്കോണിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകൂല്‍ പ്രീത് സിങ്, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖമ്പട്ട എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് നോട്ടീസ് നല്‍കിയത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപിക പദുകോണിന്റെ പേര് ചര്‍ച്ചയായതോടെ ഗോവയിലെ സിനിമ ചിത്രീകരണം നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പേരിടാത്ത ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പുറത്തിറങ്ങേണ്ടത്. ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതായി ദീപിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ദീപികയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചുവെന്നാണ് അന്വേഷണസംഘം പറയുന്നത്. റിയ ചക്രവര്‍ത്തിയില്‍ നിന്നാണ് ദീപികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. ടാലന്റ് മാനേജരായ ജയ സാഹയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ ദീപിക തന്റെ ടാലന്റ് മാനേജരായ കരിഷ്മയോട് മയക്കുമരുന്ന് ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചെന്നാണ് വിശദീകരണം.

റിയ ചക്രവര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാറ അലിഖാന്‍, രാകുല്‍, ശ്രദ്ധ എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടികളില്‍ സുശാന്ത് സിംഗ് രജ്പുതുമായി ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇവര്‍ക്കെതിരെ റിയ കൊടുത്ത മൊഴിയെന്നാണ് റിപ്പോര്‍ട്ട്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT