Around us

ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം? കോടഞ്ചേരി മിശ്ര വിവാഹത്തില്‍ സിപിഎമ്മിനെതിരെ ദീപിക

കോടഞ്ചേരിയിലെ മിശ്ര വിവാഹത്തില്‍ സി.പി.ഐ.എമ്മിനെതിരെ ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ലവ് ജിഹാദ് ഇല്ലെന്ന് പറയുന്ന സി.പി.ഐ.എമ്മിന് ഇസ്ലാമിക തീവ്രവാദികളുടെ നീക്കത്തില്‍ ഭയമുണ്ടെന്ന് ദീപിക ആരോപിക്കുന്നു. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് ഇക്കാര്യം മൂടി വെച്ച് മതേതരത്വം പറയുകയാണ് സി.പി.ഐ.എം എന്നാണ് ആരോപണം.

'കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍' എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. ജോയ്‌സ്‌നയുടെ കുടുംബത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. സ്വന്തം മകളോട് ഒന്ന് സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടു പോകുന്നതാണോ മതേതരത്വം എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

സി.പി.ഐ.എം നേതാവ് പറഞ്ഞത് പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതരമതസ്ഥരായ പെണ്‍കുട്ടികളെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന പാര്‍ട്ടി രേഖയെക്കുറിച്ചാണ്. നേതാവ് പറഞ്ഞത് പുതിയ കാര്യമല്ല, പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാക്കിയ ഇത്തരമൊരു രേഖയെക്കുറിച്ച് 2021 സെപ്തംബറില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഒരു കാര്യം ഉറപ്പാണ്. ലവ് ജിഹാദ് ഇല്ലെന്ന് പറയുന്ന സി.പി.ഐ.എമ്മിന് പോലും തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് ഭയമുമുണ്ട്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണം, ഒരക്ഷരം പുറത്തുപറയരുത്. ഇതാണോ നയം?,' എന്നും ലേഖനം ചോദിക്കുന്നു.

കോടഞ്ചേരിയിലെ പ്രണയം അത്ര നിഷ്‌കളങ്കമായ ഒന്നാണോ എന്ന് നിരവധിപേര്‍ സംശയിക്കുന്നുണ്ട്. മലയാളികളായ മുസ്ലീം യുവാക്കളെ വിവാഹം കഴിച്ച് ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഭീതിയുണ്ട്.

മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്ക ഒഴിവാക്കേണ്ടതുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ ഉയര്‍ത്തുന്ന പ്രശ്‌നത്തില്‍ എല്ലാം മുസ്ലീങ്ങളും പഴികേള്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്. മതേതരത്വവും മതസൗഹാര്‍ദ്ദവും പറഞ്ഞ് ആരേയും പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT