Around us

'ഡി.സി.സി അധ്യക്ഷനായി ഒരു പട്ടികജാതിക്കാരന്‍ പോലുമില്ല'; കൊടിക്കുന്നില്‍ സുരേഷ് ചതിച്ചെന്ന് ദളിത് കോണ്‍ഗ്രസ്

ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതില്‍ ദളിത് പ്രാതിനിധ്യമില്ലാത്തതിനെതിരെ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ ഷാജു. '10 ശതമാനം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക്' എന്ന കെ സുധാകരന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് പോലും പട്ടിക ജാതിക്കാര്‍ക്ക് വേണ്ടി അഭിപ്രായം പറയാത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും കെ.കെ ഷാജു കുറ്റപ്പെടുത്തി.

ഡി.സി.സി പ്രസിഡന്റ് പട്ടികയില്‍ പട്ടിക ജാതിക്കാര്‍ ഇല്ലാത്തതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് ആണെന്നും പട്ടിക ജാതിക്കാരന്റെ പേര് അല്ല കൊടിക്കുന്നില്‍ നിര്‍ദേശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

'പട്ടിക ജാതിക്കാര്‍ക്ക് വേണ്ടി പറയും എന്ന് പ്രതീക്ഷിച്ചിരുന്ന, പട്ടികജാതി ആയതുകൊണ്ട് എനിക്ക് കെ.പി.സി.സി പ്രസിഡന്റ് ആകാന്‍ സാധിച്ചില്ലെന്ന് നിലവിളിക്കുന്ന കൊടിക്കുന്നില്‍ യഥാര്‍ത്ഥത്തില്‍ പട്ടിക ജാതിക്കാരെ ചതിക്കുകയായിരുന്നു. പട്ടികജാതിക്കാര്‍ക്ക് വേണ്ടി ഒരു അക്ഷരം പോലും അദ്ദേഹം ഉരിയാടിയില്ല. ദേശീയ കോണ്‍ഗ്രസ് നേതൃത്വവുമായി നേരിട്ട് ബന്ധമുള്ള കൊടിക്കുന്നില്‍ ഒരു പട്ടിക ജാതിക്കാരന്‍ ഡിസിസി പ്രസിഡന്റായി വരണം എന്നുള്ള അഭിപ്രായം പറയാതിരുന്നത് അങ്ങേയറ്റം ഖേദകരമാണ്. കേരളത്തിലെ പട്ടികജാതി സമൂഹം അദ്ദേഹത്തെ ശിക്ഷിക്കും,' കെ.കെ ഷാജു മാധ്യമങ്ങളോട് പറഞ്ഞു.

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധിയടക്കം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തെത്തിയത്.

ഉമ്മന്‍ ചാണ്ടിയുമായും രാഹുല്‍ ഗാന്ധിയുമായും കെ.പി.സി.സിയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT