Around us

വീശിയടിച്ച് മഹാ; എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷം; നാല് താലൂക്കില്‍ അവധി 

THE CUE

മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ എറണാകുളത്തിന്റെ തീരമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭം. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. നായരമ്പലത്ത് 50ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ഫോര്‍ട്ട് കൊച്ചിയില്‍ 15ലേറെ മീന്‍പിടുത്ത വള്ളങ്ങള്‍ തകര്‍ന്നു. ജില്ലയിലെ നാല് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലാണ് അവധി.

മഹാ ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുമ്പ് ശക്തി പ്രാപിക്കും.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരുന്നു. എംജി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് ശനിയാഴ്ച്ച വരെ മീന്‍പിടുത്തം പൂര്‍ണ്ണമായും നിരോധിച്ചു.

ലക്ഷദ്വീപ് മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 440 കിലോമീറ്റര്‍ ദൂരത്തുമാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ അല്ലെങ്കിലും കാറ്റിന്റെ പ്രഭാവത്തില്‍ ശക്തമായ കാറ്റും മഴയും തുടരും.

വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയത്തിനും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലിനും കാരണമായേക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കായി ക്യാമ്പുകളൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യബോര്‍ഡുകളും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും വെള്ളക്കെട്ടുകളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പു വരുത്തണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT