Around us

മുഹമ്മദ് റിയാസിന് സിപിഎം എം.എല്‍.എമാരുടെ കൂട്ട വിമര്‍ശനം, പരാമര്‍ശം തെറ്റായി പോയെന്ന് റിയാസ്

സി.പി.ഐ.എം നിയമസഭാ കക്ഷിയോഗത്തില്‍ മുഹമ്മദ് റിയാസിനെതിരെ എം.എല്‍.എമാരുടെ രൂക്ഷ വിമര്‍ശനം. എം.എല്‍.എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമര്‍ശത്തിനെതിരെയാണ് എം.എല്‍.എമാര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എം.എല്‍.എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന റിയാസിന്റെ പരാമര്‍ശത്തിനെതിരെയാണ് എം.എല്‍.എമാര്‍ രംഗത്തെത്തിയത്.

എ.എന്‍ ഷംസീറാണ് ആദ്യം വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ കടകം പള്ളിസുരേന്ദ്രനും കെ. വി സുമേഷും റിയാസിനെതിരെ വിമര്‍ശനമുന്നയിച്ചു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.പി രാമകൃഷ്ണനാണ് മന്ത്രിയെ അനുകൂലിച്ചുകൊണ്ടും രംഗത്തെത്തി.

ഒക്ടോബര്‍ ഏഴിന് നിയമസഭയിലാണ് എം.എല്‍.എമാര്‍ക്കെതിരെ റിയാസ് വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. എം.എല്‍.എമാരുടെ വിമര്‍ശനത്തിന് പിന്നാലെ പരാമര്‍ശം തെറ്റായി പോയെന്ന് റിയാസ് പറഞ്ഞു.

കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എം.എല്‍.എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

അഴിമതി ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കും. പൊതുമരാമത്തിന് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT