Around us

അനധികൃത സ്വത്ത്: സിപിഎം നേതാവ് സക്കീര്‍ ഹുസൈന് സസ്‌പെന്‍ഷന്‍

സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് നടപടി. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ആറുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തി ഏതു ഘടകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കും.

സിഎം ദിനേശ്മണി, പി ആര്‍ മുരളീധരന്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയംഗം, ഏരിയാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ സസ്‌പെന്‍ഷന്‍ വേണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ സക്കീര്‍ ഹുസൈന്‍ പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു. കളമശേരി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കെ കെ ശിവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടന്നത്. നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ നേരത്തെ നിഷേധിച്ചിരുന്നു.

വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലും സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പാര്‍ട്ടി അന്വേഷണകമ്മീഷന്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ തിരിച്ചെത്തുകയായിരുന്നു. പ്രളയഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ സക്കീര്‍ ഹുസൈനെതിരെയുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT