Around us

‘നിയമം ലംഘിച്ച നിര്‍മ്മാതാക്കള്‍ക്ക് കൂട്ടുനില്‍ക്കില്ല’; മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് സിപിഐ 

THE CUE

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സിപിഐ. മരടില്‍ സുപ്രീം കോടതിവിധി നടപ്പാക്കണമെന്നും നിയമലംഘകര്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ സിപിഐഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയതിന് പിന്നാലെയാണ് വിവാദവിഷയത്തില്‍ സിപിഐ വ്യത്യസ്തമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നിയമംലഘിച്ച് ഫ്‌ളാറ്റ് കെട്ടിയത് നിര്‍മ്മാതാക്കളാണ്. അവരെ സംരക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല.
കാനം രാജേന്ദ്രന്‍

എങ്കിലും ഫ്‌ളാറ്റ് ഉടമകളുടെ പ്രശ്‌നം മനസിലാക്കുന്നു. പ്രശ്‌നപരിഹാരം സര്‍വ്വകക്ഷിയോഗം ആലോചിക്കുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മരട് ഫ്‌ളാറ്റ് വിഷയം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ചൊവ്വാഴ്ച്ച സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

ഒഴിയാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുമെങ്കിലും ഇറങ്ങിപ്പോകില്ലെന്ന ഉറച്ച നിലപാടിലാണ് ഫ്‌ളാറ്റിലെ താമസക്കാര്‍. പുനരധിവാസ അടക്കമുള്ള കാര്യങ്ങളില്‍ നഗരസഭയ്ക്ക് വ്യക്തതയില്ലാത്തത് കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ജില്ലാ ഭരണകൂടവുമായി ഏകോപനത്തില്‍ എത്താത്തതും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. നഗരസഭയ്ക്ക് വ്യക്തതയില്ലാത്ത വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് നിലപാടിലാണ് ജില്ലാ ഭരണകൂടം.

സമയപരിധി അവാസാനിക്കുന്ന പശ്ചാത്തലത്തില്‍ റിലേ സത്യഗ്രവും സമരവുമായി ഫ്‌ളാറ്റ് ഉടമകള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കുണ്ടന്നൂര്‍ ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റിന് മുന്നിലും നഗരസഭയ്ക്ക് മുന്നിലുമായാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമരവേദിയില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു.

ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നതില്‍ പരിഹാര നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിമാര്‍ക്ക് മൂന്നിന നിര്‍ദേശവുമായി കത്തയച്ചു. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്‌ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിക്കുന്നുവെങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക എന്നിങ്ങനെയാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശങ്ങള്‍.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT