മുഖ്യമന്ത്രി പിണറായി വിജയന്‍   
Around us

11,000 കടന്ന് കൊവിഡ്; നവംബറും നിര്‍ണായകമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 11,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്. 23 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.95,918 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 17.74 ശതമാനമായി.

രോഗബാധിതരുടെ എണ്ണം ഇനിയും കൂടുമെന്ന് മുന്നറിയിപ്പുണ്ട്. 116 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. കൊവിഡ് രോഗം വ്യാപിക്കുന്നത് വൈകിപ്പിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിലൂടെ ആശുപത്രികളിലുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇതിലൂടെ മരണം കൂടുന്നത് തടയാന്‍ കഴിഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലുള്ളതിനേക്കാള്‍ പത്തിരട്ടി മരണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ എട്ട് മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ക്ഷീണിതരാണ്. പൊതുജനങ്ങളുടെ പിന്തുണ ഏറ്റവും ആവശ്യമായ സമയമാണ്. രോഗവ്യാപനം തടയാന്‍ എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. കൂടുതല്‍ ഡോക്ടര്‍മാര്‍ കൊവിഡ് ബ്രിഗേഡില്‍ ചേരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 18,957 ഡോക്ടര്‍മാരാണ് ഇതുവരെ രജിസറ്റര്‍ ചെയ്തിട്ടുണ്ട്.

9 മണിക്കൂര്‍ ത്വക്കിന്റെ പ്രതലത്തില്‍ കൊവിഡ് രോഗാണു നിലനില്‍ക്കുമെന്നാണ് പഠനം. കൈകഴുകുന്നത് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ്. കൊവിഡ് വന്ന് പോകട്ടെ എന്ന മനോഭാവം ശരിയല്ല. ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT