കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ്് കൊവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
അപകടത്തില്‍ മരിച്ച ആള്‍ക്ക് കൊവിഡ് ഉണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൃതദേഹം സൂക്ഷിച്ചതെന്ന് മന്ത്രി അറിയിച്ചു.
വിമാനാപകടമുണ്ടായ ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ പറ്റാത്ത അവസ്ഥായായിരുന്നുവെന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്. ദുരന്ത സ്ഥലത്ത് കൊവിഡ് പ്രോട്ടോക്കാള്‍ പാലിക്കാനാവില്ലെന്ന് മന്ത്രി എ സി മൊയ്തീനും പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരോടും ജാഗ്രത പാലിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിമാനാപകടത്തില്‍ 19 പേരാണ് മരിച്ചത്.