Around us

‘കൂലിപ്പണിക്കാരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള പണം ഉറപ്പുവരുത്തും’; പെന്‍ഷന്‍ വിതരണം 27 മുതലെന്ന് തോമസ് ഐസക്   

THE CUE

2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഈ മാസം 27 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനുള്ള ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പെന്‍ഷനായി 1069 കോടിരൂപയും വെല്‍ഫെയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. മസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഈ പെന്‍ഷന്‍ ലഭിക്കുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രതിസന്ധികാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ആദ്യഘട്ടം കേരള സര്‍ക്കാര്‍ പാലിക്കുകയാണ്.വീട്ടിലുള്ളില്‍ ലോക്ക് ഡൌണ്‍ ചെയ്യപ്പെട്ട സാധാരണ മനുഷ്യരുടെ കൈവശം പണം എത്തിയേ തീരൂ. കൂലിപ്പണിക്കാരുടെയും ദിവസ വേതനക്കാരുടെയും കുടുംബങ്ങളില്‍ അത്യാവശ്യത്തിന് ഭക്ഷണമെങ്കിലും വാങ്ങാനുള്ള പണം ലഭിച്ചിരിക്കുമെന്ന് ഈ സര്‍ക്കാര്‍ ഉറപ്പു വരുത്തും.

ബാക്കിയുള്ള പെന്‍ഷന്‍ തുകയും കുടിശ്ശികയില്ലാതെ വിഷുവിന് മുമ്പ് വിതരണം ചെയ്യും. കൂടാതെ പിന്നീട് മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയും അതോടൊപ്പം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ നിരാശാജനകമാണ്. സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന വാഗ്ദാനമല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT