Around us

കൊവിഡ് 19: ഇറ്റലിയില്‍ 24 മണിക്കൂറില്‍ മരണം 475, വിറങ്ങലിച്ച് യൂറോപ്പ്  

THE CUE

കൊവിഡ് 19നെ തുടര്‍ന്ന് ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 475 പേര്‍. ഒരു ദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണസംഖ്യയാണ് ഇത്. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 2978 ആയി. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവും രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതും ഇറ്റലിയിലാണ്.

35,700ഓളം പേരിലാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ഇപ്പോള്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളെയാണ്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചു. ബെല്‍ജിയം, ഗ്രീസ്, പോര്‍ച്ചുഗല്‍, ചിലി എന്നീ രാജ്യങ്ങളും ഇറ്റലിയുടെയും സ്‌പെയിനിന്റെയും പാത പിന്തുടര്‍ന്ന് പൂര്‍ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചു. വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഒരുമിച്ച് നില്‍ക്കണമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകത്താകെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 8944 പേരാണ്. പാക്കിസ്താനില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പരിശോധന കൂട്ടണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT