സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി നഴ്‌സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. രണ്ട് ദിവസത്തിനകം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. സൗദിയില്‍ നിരീക്ഷണത്തിലായിരുന്ന ഇന്ത്യക്കാരുള്‍പ്പടെയുള്ള നഴ്‌സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയാണ് സൗദിയില്‍ ചികിത്സയിലുള്ളത്. ഇവരുടെ സഹപ്രവര്‍ത്തകയായ ഫിലിപ്പീന്‍ സ്വദേശിനിക്കായിരുന്നു ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്‌സിന് രോഗം പിടിപെട്ടതെന്നാണ് സൂചന. ഇവരെ ബാധിച്ചിരിക്കുന്നത് ചൈനയില്‍ പടരുന്ന വൈറസല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അതേസമയം ചൈനയില്‍ നിന്നെത്തിയ രണ്ട് പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അടുത്തിടെ ചൈനയില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്നില്‍ പരിശോധനയ്‌ക്കെത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്.