Around us

കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട; നടപടി റദ്ദാക്കി 

THE CUE

കൊറേണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി റദ്ദാക്കി. വ്യാഴാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര കാബിനറ്റിന്റേതാണ് തീരുമാനം. ഇന്ത്യയിലെ കുവൈറ്റ് എംബസി വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ച് എട്ട് മുതല്‍ ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് കൊറോണ വൈറസ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കൊണ്ട് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും നിര്‍ദേശം ലഭിച്ചിരുന്നു. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളില്‍ നിന്ന് സമ്മര്‍ദ്ദവും ശക്തമായിരുന്നു. ഇതു കൂടെ പരിഗണിച്ചാണ് നടപടി റദ്ദാക്കിയിരിക്കുന്നത്.

രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച് 27 പേരാണ് ചികിത്സയിലുള്ളത്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT