ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന 21 ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ 15 പേര്‍ക്ക് കൊറോണ (കോവിഡ് 19) ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഇവരെ ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്ന് ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയത്. ഇതോടെ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. ആറ് ഇറ്റാലിയന്‍ പൗരന്മാര്‍ കൂടി നിരീക്ഷണത്തിലുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അതേസയം രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച ഡല്‍ഹിയ സ്വദേശിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ നോയിഡയിലെ ഒരു സ്‌കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇയാള്‍ക്കൊപ്പം ആറോളം ബന്ധുക്കളും ഉണ്ടായിരുന്നതായാണ് വിവരം. നോയിഡ സ്‌കൂള്‍ നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നുള്ള 40-ഓളം കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകള്‍ തുടരുകയാണ്. ഇന്ത്യയിലേക്ക് എത്തുന്ന എല്ലാവരെയും സ്‌ക്രീനിങ് ടെസ്റ്റിന് വിധേയമാക്കാനാണ് തീരുമാനം. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.