Around us

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മതേതരത്വ വിരുദ്ധചോദ്യമെന്ന് വിമര്‍ശനം; താന്‍ എഴുതുമായിരുന്ന ഉത്തരം പങ്കുവെച്ച് കണ്ണന്‍ ഗോപിനാഥന്‍

THE CUE

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മതേതരത്വത്തിനെതിരായ ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ഗുരുതര ആരോപണം. ഇന്നലെ യുപിഎസ്‌സി നടത്തിയ പരീക്ഷയിലെ സെക്കുലറിസത്തേക്കുറിച്ചുള്ള ചോദ്യം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. 'മതേതരത്വത്തിന്റെ പേരില്‍ നമ്മുടെ സാംസ്‌കാരിക ആചാരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്?' എന്ന ചോദ്യമാണ് വിവാദമായിരിക്കുന്നത്. 150 വാക്കില്‍ ഉത്തരമെഴുതേണ്ട ചോദ്യത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സംഘ്പരിവാര്‍ അനുകൂലികളായവരെ കണ്ടെത്തുകയാണ് ഉദ്ദേശമെന്നും ആരോപണങ്ങളുണ്ട്. ഇന്ത്യന്‍ സെക്കുലറിസത്തിന്റെ അനിവാര്യതയേക്കുറിച്ചാകും താന്‍ എഴുതുക എന്ന് രാജി വെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ മതേതരത്വം പോസിറ്റീവായ ഒരു ആശയമാണ്, എല്ലാ സാംസ്‌കാരിക ആചാരങ്ങളേയും ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. അതേ സമയം അന്ധവിശ്വാസങ്ങള്‍ക്കും ഹാനികരമായ ചടങ്ങളുകള്‍ക്കുമെതിരെ ഒരു ശാസ്ത്രീയവബോധം മനസിലുറപ്പിക്കാനും വേണ്ടിയുള്ളത്.
കണ്ണന്‍ ഗോപിനാഥന്‍

തന്റെ ഉത്തരത്തിന്റെ ആദ്യ വാചകം ഇതായിരുന്നേനെ എന്നും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ പ്രതിഷേധമറിയിച്ച് കണ്ണന്‍ ഗോപിനാഥന്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് വാര്‍ത്തയായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT