പാരീസില്‍ മതനിന്ദ ആരോപിച്ച് ചരിത്രാധ്യപകനെ തലയറുത്ത് കൊന്നു. അധ്യാപകനായ സാമുവല്‍ പാറ്റിയാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് കൊലപ്പെടുത്തി.
കോണ്‍ഫ്‌ലാന്‍സ് സെന്റ് ഹോണറിനിലെ സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ആക്രമണം. പ്രവാചന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതില്‍ അധ്യാപകനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരുമാസം മുമ്പായിരുന്നു സംഭവം. മുസ്ലിം വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ നിന്നും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു കാര്‍ട്ടൂണ്‍ കാണിച്ചത്.
അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന അറിയിച്ചു. 2015ല്‍ ഷാര്‍ലെ എബ്ദേയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തിനെ തുടര്‍ന്ന് വെടിവെപ്പ് നടന്നിരുന്നു. ഇതില്‍ 12 പേരാണ് കൊല്ലപ്പെട്ടിരുന്നത്.