Around us

‘മരട് ഫ്‌ളാറ്റുടമകളുടെ കാര്യത്തില്‍ ആശങ്ക’; ഇടപെടല്‍ ആലോചനയിലെന്ന് ഗവര്‍ണര്‍

THE CUE

മരട് ഫ്‌ളാറ്റിലെ ഉടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. ഈ വിഷയത്തില്‍ എങ്ങനെ ഇടപെടണണെന്ന് ആലോചിക്കുകയാണെന്നും ഇക്കാര്യം ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് നിയത്തിനുള്ളില്‍ നിന്ന് തന്നെ തടയണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസ് ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുന്‍ എംപി പ്രതികരിക്കുകയും ചെയ്തു.

തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയാന്‍ ഉടമകള്‍ക്ക് അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണിയ്ക്കുള്ളില്‍ ഫ്ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ നോട്ടീസ് പതിച്ചിരുന്നത്. ഫ്ളാറ്റ് വിട്ടൊഴിയില്ലെന്ന് ഉറച്ച നിലപാടിലാണ് താമസക്കാര്‍. പ്രതിഷേധം ശക്തമാക്കാനും നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരം നടത്താനുമാണ് ഫ്ളാറ്റുടമകളുടെ തീരുമാനം.

അനുവദിച്ച സമയത്തിനകം ഒഴിഞ്ഞുപോയില്ലെങ്കില് മുന്നറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ താക്കീത്. ഒഴിയല്‍ കാലാവധിയ്ക്ക് ശേഷം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തുടര്‍നടപടികളിലേക്ക് കടക്കാനാണ് നഗരസഭാ തീരുമാനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മരടിലെ ഫ്ളാറ്റുകളിലെത്തി ഉടമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് എന്ന് നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഐഎം മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്കൊപ്പമാണെന്നും നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT