തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ചടങ്ങില്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര മകനെ തോളിലേന്തി ആനയെ തൊട്ടു രസിച്ചത് ചട്ടംലംഘനമാണെന്ന് പരാതി. കമ്മീഷണര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് പരാതി നല്‍കി.
കേരള ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ആനകളും മനുഷ്യരും തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം യതീഷ് ചന്ദ്ര ലംഘിച്ചുവെന്നാണ് ആരോപണം. പൂരത്തിന് ചട്ടം കര്‍ശനമായി പാലിക്കാന്‍ മുന്‍കൈയ്യെടുത്ത ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്രയെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ചൂണ്ടിക്കാണിക്കുന്നു.
വടക്കുംനാഥക്ഷേത്രത്തിലെ ആനയൂട്ടിന് മകന്‍ വിശ്രുത് ചന്ദ്രക്കൊപ്പമായിരുന്നു യതീഷ്ചന്ദ്ര എത്തിയത്. നാല്പത്തിയേഴ് ആനകള്‍ നിരന്ന് നിന്ന കാഴ്ച ആവേശമായപ്പോള്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന് മകന്‍ ആവശ്യപ്പെട്ടു. ആനയ്ക്ക് പഴം കൊടുക്കുന്നതിനായി മകനെ കമ്മീഷണര്‍ തോളിലിരുത്തി. മഫ്തിയിലായിരുന്നു യതീഷ്ചന്ദ്ര. വിവിധ ദേശങ്ങളില്‍ നിന്നുള്ള ആനകളാണ് ചടങ്ങിലുണ്ടായിരുന്നത്.