Around us

'ഹീനമായ ഇരട്ടക്കൊലപാതകം സമാധാനത്ത് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെ', തെറ്റായി ചിത്രീകരിക്കാന്‍ ശ്രമമെന്നും മുഖ്യമന്ത്രി

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ സമാധാനത്തിന് ഭംഗം വരുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഹീനമായ ഇരട്ടകൊലപാതകം നടന്നത്, അത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇപ്പോള്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിനെ കുറിച്ച് പരാതികള്‍ ഒന്നും വന്നിട്ടില്ല. അടൂര്‍ പ്രകാശ് എംപിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷണ സംഘം അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി.

കൊലപാതകത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം ബോധപൂര്‍വ്വം നടത്തുന്നു എന്ന്, കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഗുണ്ടകളെന്ന് പ്രതിപക്ഷ നേതാക്കള്‍ വിശേഷിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഈ ശ്രമത്തിനൊപ്പമല്ല നാട് നില്‍ക്കുന്നത്. നാടിത് ഹീനമായ കൊലപാതകമായി കാണുന്നു, ആ കൊലപാതകികളെ എത്രയും വേഗം നിയമത്തിന്റെ കരങ്ങളില്‍ എത്തിക്കണമെന്ന് നാട് ആഗ്രഹിക്കുന്നു. ഇതിന് ആവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ച് വരുകയാണ്. ഇത്തരം നടപടികള്‍ കൊണ്ട് മാത്രം കൊലചെയ്യപ്പെട്ടവര്‍ കുറ്റവാളികളായി മാറില്ല, അത് മോഹം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ നാട് ആ സംഭവത്തെ അപലപിക്കുന്ന നിലയാണ് എടുത്തിരിക്കുന്നത്. സാധാരണ നിലയ്ക്ക് സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT