ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണില്‍ ഇരിക്കുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹെല്‍മെറ്റോ, മാസ്‌കോ ഇല്ലാതെ, സാമൂഹിക അകലം പാലിക്കാതെയുമുള്ള ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നാഗ്പൂരിലെ ബിജെപി നേതാവ് സോന്‍വെ മുസലെയുടെ മകന്റെ പേരിലുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ലിമിറ്റഡ് എഡിഷന്‍ സിവിഒ 2020 മോഡല്‍ ബൈക്കിലിരുന്നായിരുന്നു ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ മാസ്‌കും ഹെല്‍മെറ്റും എവിടെയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം.
ഹെല്‍മെറ്റും മാസ്‌കും ഇല്ലാതെ, ബിജെപി നേതാവിന്റെ മകന്റെ ബൈക്ക് ഓടിക്കുന്നത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നായിരുന്നു ട്വിറ്ററിലെ മറ്റൊരു കമന്റ്. ചീഫ് ജസ്റ്റിസിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം എന്തെങ്കിലും നടപടിയെടുത്തോ എന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് ചിലര്‍ ചോദിക്കുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് മാത്രമാണോ ഇത്തരം നിയമങ്ങള്‍ ബാധകമെന്നും ഇവര്‍ ചോദിക്കുന്നു.