കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ചരിത്രപരമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് അയോധ്യ, കശ്മീര്‍, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് തുടങ്ങിയ വിവാദ വിഷയങ്ങള്‍ പരാമര്‍ശിച്ചത്. മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. മുത്തലാഖ് ഉള്‍പ്പെടെയുള്ള നിയമഭേദഗതി ഇതിനുള്ളതായിരുന്നു. അയോധ്യവിധിയെ ജനങ്ങള്‍ പക്വതയോടെ സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സ്വപ്‌നം സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കും.
മഹാത്മ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുമായിരുന്നുവെന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പൗരത്വേ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. പാര്‍ലമെന്റിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.