Around us

കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐയെ കാണ്‍മാനില്ല; മേലുദ്യോഗസ്ഥനുമായുള്ള തര്‍ക്കത്തിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്  

THE CUE

കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ വിഎസ് നവാസിനെ കാണ്‍മാനില്ല. ഇതുസംബന്ധിച്ച് ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാനില്ലെന്നാണ് പരാതി. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കൊച്ചി സൗത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ ഇദ്ദേഹം ഇന്നലെ ഒഴിഞ്ഞിരുന്നു. ഔദ്യോഗിക സിംകാര്‍ഡും വയര്‍ലെസ് സെറ്റും ഇന്നലെ രാത്രി അദ്ദേഹം തിരിച്ചേല്‍പ്പിച്ചിട്ടുമുണ്ട്. ചേര്‍ത്തല കുത്തിയതോട് സ്വദേശിയാണ് ഇദ്ദേഹം.

ഒരു മേലുദ്യോഗസ്ഥനുമായി ഇയാള്‍ കഴിഞ്ഞദിവസം വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം. സീനിയര്‍ ഉദ്യോഗസ്ഥരുമായി സിഐക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് ഐജി വിജയ് സാക്കറെ വ്യക്തമാക്കിയിട്ടുമുണ്ട്. സാക്കറെ വ്യാഴാഴ്ചയാണ് ഐജിയായി ചുമതലയേറ്റത്. നവാസിനെ കണ്ടെത്താന്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. മട്ടാഞ്ചേരിയില്‍ വ്യാഴാഴ്ച ചുമതലയേറ്റെടുക്കാനിരിക്കെയാണ് ഇദ്ദേഹത്തെ കാണാതായത്. അന്വേഷണസംഘം ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT