സുപ്രീം കോടതിവിധിയില്‍ നിന്നുണ്ടായ അനുകൂല വിധിപ്രകാരം പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ എത്തിയതിനേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. പള്ളിയുടെ ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം ഓര്‍ത്തഡോക്‌സുകാരെ തടഞ്ഞു. നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ നേതൃത്വത്തില്‍ മെത്രാന്‍മാരും നൂറുകണക്കിന് വിശ്വാസികളും പള്ളിയങ്കണത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പള്ളി വിട്ടുകൊടുക്കില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് സുപ്രീം കോടതിവിധിയുടെ അവസാന പാരഗ്രാഫിലുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗം ചര്‍ച്ചയിലൂടെ വിഷയം രമ്യമായി പരിഹരിക്കാന്‍ തയ്യാറാകണം. ഗീവര്‍ഗീസ് കൂറിലോസ്
കോടതിവിധി നടപ്പാക്കിയതിന് ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്.
പള്ളിയില്‍ പ്രവേശിക്കുമെന്ന് അറിയിച്ച് ഗേറ്റിന് മുന്നില്‍ കുത്തിയിരിക്കുകയാണ് ഓര്‍ത്തോഡ്ക്‌സ് വിഭാഗം. പള്ളിയുടെ ഗേറ്റ് തകര്‍ത്ത് അകത്ത് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. സംഘര്‍ഷത്തിനില്ല. സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ യാക്കോബായക്കാര്‍ തയ്യാറാകണം. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം പൊലീസിനാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണം നല്‍കുമെന്ന് പൊലീസ് അറിയിച്ചു. യാക്കോബായ വിഭാഗം ഒഴിഞ്ഞുപോകണമെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്നും ആര്‍ഡിഒ ആവശ്യപ്പെട്ടു.