Around us

‘എന്താ മനുഷ്യര്‍ക്ക് മാത്രേ നായരും മേനോനും ഒക്കെ ആകാന്‍ പറ്റു?’; ഫേസ്ബുക്കില്‍ വൈറലായൊരു ‘നായര്‍’ പൂച്ച

THE CUE

വ്യത്യസ്തമായ ഒരു പത്രപരസ്യമാണ് ഇന്ന് ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വീട്ടിലെ പൂച്ചയുടെ ഒന്നാം ചരമവാര്‍ഷികത്തിന് ഉടമകള്‍ നല്‍കിയ ഒരു പരസ്യം. പൂച്ചയുടെ ചരമവാര്‍ഷികത്തിന് പത്രകുറിപ്പ് നല്‍കിയ ഉടമയുടെ സ്‌നേഹമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് കരുതിയാല്‍ തെറ്റി മറിച്ച് പൂച്ചയുടെ പേരാണ് ഇന്നത്തെ വാര്‍ത്ത.

‘ചുഞ്ചു നായര്‍’ എന്നാണ് പരസ്യത്തില്‍ പൂച്ചയുടെ ചിത്രത്തിന് താഴെ നല്‍കിയിരിക്കുന്ന പേര്. അതിന് കീഴിലായി ‘മോളൂട്ടി നിന്നെ വളരെയധികം മിസ് ചെയ്യുന്നു, എന്ന് അച്ഛന്‍ അമ്മ, ചേച്ചിമാര്‍, ചേട്ടന്മാര്‍ ഒപ്പം എല്ലാ പ്രിയപ്പെട്ടവരും’ എന്നും എഴുതിയിട്ടുണ്ട്.

ജാതിവാല്‍ ചേര്‍ത്തുള്ള പൂച്ചയുടെ പേര് കണ്ടതോടെ നിരവധി പേരാണ് ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വീട്ടിലെ പൂച്ചയ്ക്കു പോലും ജാതിവാല്‍ ചേര്‍ക്കുന്ന സാഹചര്യത്തെക്കുറിച്ച് നിരവധി പേര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നായര്‍ പൂച്ച പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇനി മറ്റ് ജാതി മത പൂച്ചകളും മൃഗങ്ങളും വരാന്‍ സാധ്യതയുണ്ടെന്നും ആളുകള്‍ കുറിച്ചു. പൂച്ചയുടെ ചിത്രം വച്ചുകൊണ്ട് നിരവധി ട്രോളുകളും ഉടന്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

‘എന്താ മനുഷ്യര്‍ക്ക് മാത്രേ നായരും മേനോനും ഒക്കെ ആകാന്‍ പറ്റുവെന്നായിരുന്നു’ ഒരാളുടെ കമന്റ്. ‘ജാതി ചാര്‍ത്തി കൊടുത്ത സ്ഥിതിയ്ക്ക് ബ്രാഹ്മണനാക്കായിരുന്നുവെന്നും മാംസബുക്കായത് കൊണ്ടാണ് അത് കഴിയാതിരുന്നതെന്നും’ മറ്റൊരാള്‍ കുറിച്ചു. ‘നേരത്തെയറിഞ്ഞിരുന്നെങ്കില്‍ അത് ഭൂമിയില്‍ നിദ്രപ്രാപിക്കും മുന്‍പ് ഒരു മേനോത്തി പൂച്ചയെ ആലോചിക്കാമായിരുന്നു’ എന്നിങ്ങനെ കമന്റുകളുടെ പ്രവാഹമാണ് വന്നു കൊണ്ടിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT