Around us

'ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിവുള്ള ഹൃദയപക്ഷം'; ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ലീഗ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് പിന്തുണ നല്‍കുമെന്ന് ക്രിസ്ത്യന്‍ ലീഗ്. ക്രൈസ്തവ യുവതയ്ക്ക് മധുരമേകാന്‍ കെല്‍പ്പുള്ള ഹൃദയപക്ഷം ജോ ജോസഫാണെന്നാണ് ക്രിസ്ത്യന്‍ ലീഗ് പറഞ്ഞിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം.

ക്രൈസ്തവ സമുദായത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ശേഷിയുള്ള ആളെന്ന നിലയ്ക്കാണ് ജോ ജോസഫിനെ പിന്തുണയ്ക്കുന്നതെന്ന് ക്രിസ്ത്യന്‍ ലീഗ് ചെയര്‍മാന്‍ ആല്‍ബിച്ചന്‍ മുരിങ്ങയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആല്‍ബിച്ചന്‍ മുരിങ്ങയില്‍ മത്സരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ആല്‍ബിച്ചന്‍ പിന്മാറിയ സാഹചര്യത്തിലാണ് ക്രിസ്ത്യന്‍ ലീഗ് ജോ ജോസഫിന് പിന്തുണ പ്രഖ്യാപിക്കുന്നത്.

തെരഞ്ഞെടുപ്പിലും സമുദായത്തിലും തന്നേക്കാള്‍ നന്നായി പ്രതിഫലനം ഉണ്ടാക്കാന്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ജോ ജോസഫിന് കഴിയുമെന്ന തിരിച്ചറിവാണ് ആല്‍ബിച്ചന്റെ പിന്മാറ്റത്തിന് പിന്നിലെന്ന് കുറിപ്പില്‍ പറയുന്നു.

'ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിവുള്ള അതിലുപരി ക്രൈസ്തവ യുവതക്ക് മധുരമേകാന്‍ കെല്‍പ്പുള്ള (നിലവില്‍ കൈപ്പുനീറാണ് പാവങ്ങള്‍ കുടിക്കുന്നത്) ഹൃദയപക്ഷം ഡോക്ടര്‍ ജോ ജോസഫിന് പിന്തുണയും ക്രിസ്ത്യന്‍ ലീഗ് നേതാവ് ആല്‍ബിച്ചന്‍ പ്രഖ്യാപിച്ചിട്ടുണ്ട്,' ഫെസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ക്രിസ്ത്യന്‍ ലീഗ് നേരത്തെ ഹെല്‍മെറ്റ് തെരഞ്ഞെടുപ്പ് ചിഹ്നമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും അതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയുമാണ് ആല്‍ബിച്ചന്‍ മുരിങ്ങയില്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. പാലായില്‍ 121 ഉം പൂഞ്ഞാറില്‍ നിന്ന് 205 ഉം വോട്ട് വീതമാണ് ആല്‍ബിച്ചന്‍ നേടിയത്. അതേസമയം സ്വന്തം ബൂത്തില്‍ ഒരു വോട്ട് പോലും നേടാനായിരുന്നില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT