മുന്നണി വിട്ടു പോയ കക്ഷികളെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ രാഷ്ട്രീയ പ്രമേയം. വി.കെ. ശ്രീകണ്ഠന്‍ എം.പി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്.
എല്‍.ഡി.എഫില്‍ പല കക്ഷികളും അതൃപ്തരാണ്. ഇത് മുതലെടുത്ത് ഇത്തരം പാര്‍ട്ടികളെ യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
കേരള കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്ക് മധ്യകേരളത്തില്‍ മുന്നണിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചുവെന്നും തിരിച്ചടിയായിട്ടുണ്ടെന്നും ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് (എം), ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളെ തിരിച്ചുകൊണ്ടു വരാനാണ് നീക്കം. പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം.
അതേസമയം യു.ഡി.എഫിലേക്കില്ലെന്നാണ് കേരള കോണ്‍ഗ്രസും എല്‍.ജെ.ഡിയും വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് ടോം പറഞ്ഞത്.