ദത്ത് കേസില്‍ ശിശുക്ഷേമ സമിതി കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന് അനുപമ. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ മന്ത്രി വീണാ ജോര്‍ജിന് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്ന് തന്നെ പറയേണ്ടിവരുമെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
അനുപമ പറഞ്ഞത്
തങ്ങള്‍ക്ക് ലൈസന്‍സുണ്ടെന്ന് മന്ത്രിയും പറയുകയുണ്ടായി. മന്ത്രിയുള്‍പ്പെടെ ചേര്‍ന്നുകൊണ്ട് ഇതില്‍ ഒരു മാനിപ്പുലേഷന്‍ ചെയ്യുമ്പോള്‍ ആ മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിയും ഇതില്‍ നടപടിയെടുത്തില്ലെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ മന്ത്രിക്ക് യോഗ്യതയില്ല എന്ന് തന്നെ പറയേണ്ടിവരും, അനുപമ പറഞ്ഞു.
ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കാന്‍ ഉള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. കൊല്ലം ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ലൈസന്‍സ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചതെന്നും അനുപമ പറഞ്ഞു.