ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിച്ചാല്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകും. വിവാഹം വിശുദ്ധകര്‍മ്മമാണെന്നാണ് നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും കണക്കാക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
1956ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.ഹിന്ദു വിവാഹ നിയമപ്രകാരം സ്ത്രീയും പുരുഷനുമാണ് കല്യാണം കഴിക്കുന്നത്.അതുകൊണ്ട് സ്വവര്‍ഗവിവാഹത്തെ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.സ്ത്രീയും പുരുഷനും തമ്മിലുള്ളതല്ലാത്ത വിവാഹങ്ങള്‍ നിരോധിക്കപ്പെട്ടതാണ്.
സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജി. ഇതിനായി പ്രത്യേക ഉത്തരവ് വേണം. സ്വവര്‍ഗ വിവാഹത്തിന് തടസ്സങ്ങളില്ലെന്ന സുപ്രീംകോടതി ഉത്തരവ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം വിവാഹം കഴിക്കുന്നതിന്റെ നിയമപരമായ വിലക്കില്‍ നിന്നും എല്‍ജിബിറ്റി കമ്യൂണിറ്റിയെ ഒഴിവാക്കുക മാത്രമാണ് സുപ്രീംകോടതി ചെയ്തതെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
വിവാഹം രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങള്‍ ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒക്ടോബറിലേക്ക് മാറ്റിവെച്ചു.