Around us

ഹത്രാസ് കേസ് സിബിഐ ഏറ്റെടുത്തു

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു. കേസ് ഏറ്റെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. യുപി പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് വിട്ടത്.

സിബിഐ ലക്‌നൗ സോണിന് കീഴിലെ ഗാസിയബാദ് ബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. അന്വേഷണം അടുത്ത ദിവസം ആരംഭിക്കും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സെപ്റ്റംബര്‍ 14നാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഇരുപതുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി ഡല്‍ഹിയില്‍ ആശുപത്രിയില്‍ വെച്ച് സെപ്റ്റംബര്‍ 29നാണ് മരിച്ചത്. കേസ് അട്ടിമറിക്കാന്‍ ജില്ലാഭരണകൂടവും പൊലീസും ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതും പ്രതിഷേധിത്തിനിടയാക്കിയിരുന്നു. മാധ്യമങ്ങളെയും രാഷ്ട്രീയനേതൃത്വത്തെയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ കടുത്ത വിമര്‍ശനം ഏറ്റതോടെയാണ് ഒക്ടോബര്‍ 3ന് യോഗി ആദിത്യനാഥ് ഭരണകൂടം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കത്തയച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT