Around us

ഫാ.മാത്യുവിനെതിരെ കടുത്ത നടപടി വേണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശുപാര്‍ശ; പരസ്യപ്രതികരണത്തിനിറങ്ങുമെന്ന് കന്യാസ്ത്രിസമൂഹം

സിസ്റ്റര്‍ അഭയയെ അപമാനിച്ച ഫാ.മാത്യു നായ്ക്കംപറമ്പലിനെതിരെ കടുത്ത നടപടിക്ക് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശുപാര്‍ശ. സീറോ മലബാര്‍ സഭാ സിനഡിലും ഇയാള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നായ്ക്കംപറമ്പലിനെതിരെ 'അഭയയ്‌ക്കൊപ്പം ഞാനും' എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ടീനയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നടപടിയുണ്ടായില്ലെങ്കില്‍ പരസ്യപ്രതികരണത്തിനിറങ്ങുമെന്ന നിലപാടിലാണ് കന്യാസ്ത്രിസമൂഹം. ഇത് കാണിച്ച് സഭാ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

ഫാ.മാത്യു നായ്ക്കംപറമ്പലിന്റെ വാദങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ ഉയരുന്നത്. വിശ്വാസി സമൂഹം വൈദികരെയും, മെത്രാന്‍മ്മാരെയും നേരില്‍ കണ്ടും മറ്റും പ്രതികരണങ്ങള്‍ അറിയിച്ചതോടെ സഭാനേതൃത്വം കടുത്ത പ്രതിരോധത്തിലായി.

സീറോ-മലബാര്‍ സഭാ സിനഡിലും ഈ വിഷയം ചര്‍ച്ചയായി. നായ്ക്കം പറമ്പില്‍ അംഗമായ വി.സി. കോണ്‍ഗ്രിയേഷന്‍ സീറോ മലബാര്‍ സഭയുടെ കീഴിലാണ്. തുടര്‍ന്നാണ് ഫാ.നായ്ക്കംപറമ്പലിനെ തള്ളി പറഞ്ഞും, നടപടിക്ക് ശുപാര്‍ശ ചെയ്യ്തും കേരള കത്തോലിക്ക മെത്രാന്‍ സമതി രംഗത്തെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ലെന്നും, കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും ഒരു വാട്സ് ആപ്പ് സന്ദേശത്തിലൂടെ മനസിലാക്കിയെന്നുമായിരുന്നു ഫാദര്‍ മാത്യു നായ്ക്കംപറമ്പിലിന്റെ വാദം. ചെറുപ്പത്തില്‍ പല പുരുഷന്‍മാരാല്‍ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് സിസ്റ്റര്‍ അഭയയെന്ന രീതിയില്‍ ലൈംഗിക അധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശവും പ്രസംഗത്തിലുണ്ടായിരുന്നു. വിദേശിയായ ഒരു കന്യാസ്ത്രീയോട് സ്വപ്നത്തില്‍ അഭയയുടെ ആത്മാവ് പറഞ്ഞതാണെന്നും അവകാശവാദമുണ്ടായിരുന്നു.

Catholic Sabha Against Father Mathew Naikamparambil

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT