Around us

ജാതിവിവേചനം: ‘സിപിഎം ഇടപെടലില്‍ കുറവുണ്ടായി’; പൊരുത്തപ്പെട്ടു പോകുന്ന അവസ്ഥ അപകടകരമെന്ന് എം ബി രാജേഷ്

എ പി ഭവിത

പാലക്കാട് ജില്ലയിലെ ജാതിവിവേചനവിഷയത്തില്‍ ഇടപെടുന്നതില്‍ സിപിഐഎമ്മിന് പോരായ്മകളുണ്ടായെന്ന് സംസ്ഥാന സമിതിയം എംബി രാജേഷ്. പാര്‍ട്ടി ഇടപെടലില്‍ കുറവുണ്ടായെന്ന് മുന്‍ എംപി പ്രതികരിച്ചു. സ്വയം വിമര്‍ശനത്തോടെയാണ് ഇത് പറയുന്നത്. പ്രദേശത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സ്ഥിതി എന്നനിലയില്‍ പൊരുത്തപ്പെട്ടു പോകുന്ന അപകടകരമായ സ്ഥിതിയുണ്ട്. ഈ മേഖലയില്‍ ഗൗരവത്തോടെ, തുടര്‍ച്ചയായ ഇടപെടല്‍ നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും എം ബി രാജേഷ് ദ ക്യൂവിനോട് പറഞ്ഞു.

സംഭവങ്ങളുണ്ടാകുമ്പോള്‍ അതില്‍ ഇടപെടുക എന്ന രീതി മാറണം. പൊതുവായ സാമൂഹിക പിന്നോക്കാവസ്ഥക്കെതിരായ മൂവ്‌മെന്റെ ഉയര്‍ത്തിക്കൊണ്ടുവരണം.
എം ബി രാജേഷ്

ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശമാണിതെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. വലിയ സാമൂഹ്യപ്രശ്‌നമായി അത് ഉയര്‍ന്നു വരുന്നില്ല. ആ പ്രദേശത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സ്ഥിതി എന്നനിലയില്‍ പൊരുത്തപ്പെട്ടു പോകുന്ന അപകടകരമായ സ്ഥിതിയുണ്ട്. ആ പ്രദേശങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനത്തിന്റെ അഭാവവും കാരണായിട്ടുണ്ട്. ചരിത്രപരമായി നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല.

തമിഴ് സംസാരിക്കുന്ന ഭാഷാന്യൂനപക്ഷമാണ് ആ മേഖലയിലുള്ളത്.ഭാഷ, സംസ്‌കാരം, സാമൂഹിക അന്തരീക്ഷം എന്നിവയെല്ലാം കേരളത്തിന്റെ പൊതുസാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. നാടുവാഴിത്ത-ജാതീയമായ അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുന്നു. ആ സാമൂഹിക സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചു വരുന്നത്. ഇതിനെ ഗൗരവമായി എടുക്കണമെന്ന് വാളയാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

അമ്പലത്തില്‍ ദളിതരെ പ്രവേശിപ്പിക്കാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആശങ്കയുണ്ടാക്കുന്നതും ഉല്‍കണ്ഠപ്പെടുത്തുന്നതുമാണിത്. നമ്മുടെ അജണ്ടയിലേക്ക് കൂടുതലായി ഈ വിഷയം വരേണ്ടതുണ്ട്. നിരന്തരമായ ഇടപെടല്‍ വേണം. സാമൂഹിക പ്രസ്ഥാനം എന്നനിലയിലുള്ള മുന്നേറ്റം വേണം.നാടുവാഴിത്ത രീതിയിലുള്ള അടിച്ചമര്‍ത്തലിനെയും ജാതീയമായ വേര്‍തിരുവകളെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെയും നേരിടുന്ന രീതിയില്‍ അതിനെ വളര്‍ത്തിക്കൊണ്ടിവരേണ്ടതുണ്ട്. യുവജനപ്രസ്ഥാനങ്ങള്‍ക്കും കുടുംബശ്രീക്കും അതില്‍ പ്രധാന പങ്കുണ്ട്. സ്ത്രീകളെ ശാക്തീകരിക്കണം. സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണമാണ് ഇതിനെ ചെറുക്കുന്നതിനായി വേണ്ടതെന്നും എം ബി രാജേഷ് പറഞ്ഞു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT