ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകനും നിര്‍മ്മാതാവുമായ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പൊലീസ് ഇടപെടുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരിക്കുന്നത്. സൈബര്‍ സെല്ലില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ യൂട്യൂബില്‍ നിന്നും റിപ്പോര്‍ട്ട് വന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ വീഡിയോ നീക്കം ചെയ്‌തെന്നും ശാന്തിവിള ദിനേശ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയില്‍ പറയുന്നത് സത്യങ്ങളാണെന്നും ശാന്തിവിള ദിനേശ് ആവര്‍ത്തിച്ചു.