Around us

‘സെന്‍കുമാര്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തിക്കാണും’; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ മുഖ്യമന്ത്രി 

THE CUE

മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ നിയസഭയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി. ജി സുരേഷ് കുമാറിനും കലാപ്രേമി ലേഖകന്‍ കടവില്‍ റഷീദിനും എതിരെ കേസെടുത്തതില്‍ ഡിജിപിയില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. എന്ത് അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് അന്വേഷിക്കണം. പഴയ ഡിജിപിയെന്ന നിലയില്‍ സെന്‍കുമാര്‍ ഈ കേസില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിണറായിയുടെ വാക്കുകള്‍ ഇങ്ങനെ. ടിപി സെന്‍കുമാറിനെ പ്രതിപക്ഷം ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് നല്ലകാര്യമാണ്. സെന്‍കുമാറിനോട് ചോദ്യം ഉന്നയിച്ചതിന്റെ പേരില്‍ കേസെടുത്തു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചോദ്യത്തിന്റെ പേരില്‍ കേസെടുക്കാവുന്ന നാടായി കേരളം മാറാന്‍ പാടില്ല. എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പരിശോധിക്കേണ്ടതുണ്ട്.പഴയ ഡിജിപിയെന്ന നിലയില്‍ സെന്‍കുമാറിന്റെ ചില സ്വാധീനങ്ങള്‍ കൂടി ഇതില്‍ പ്രതിഫലിച്ചിട്ടുണ്ടാകും. അദ്ദേഹത്തിന്റെ തോന്നലുകള്‍ക്ക് അനുസരിച്ചല്ല കേസെടുക്കേണ്ടത്. അത് അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 16 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ സുഭാഷ് വാസുവിനൊപ്പം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന് നേരെ സെന്‍കുമാറില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായത്.

വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ എന്തുകൊണ്ട് ഡിജിപിയായിരുന്നപ്പോള്‍ അന്വേഷിച്ചില്ലെന്നായിരുന്നു കടവില്‍ റഷീദിന്റെ ചോദ്യം. ഇതില്‍ ക്ഷുഭിതനായ സെന്‍കുമാര്‍, റഷീദ് മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് അധിക്ഷേപിച്ചു. അക്രഡിറ്റേഷന്‍ കാര്‍ഡ് കാട്ടിയിട്ടുപോലും മോശമായി പെരുമാറുകയും തന്റെ കൂടെയുള്ളവരോട് കടവില്‍ റഷീദിനെ പിടിച്ച് പുറത്താക്കാന്‍ പറയുകയും ചെയ്തു. ഒപ്പമുള്ളവര്‍ കടവില്‍ റഷീദിനെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് തടഞ്ഞത്. ഇതുസംബന്ധിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് പിജി സുരേഷ് കുമാറിനെതിരെ സെന്‍കുമാറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT