Around us

സിഎജി: 'ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് സാധുതയില്ല'; ആവശ്യം വന്നാല്‍ കേന്ദ്രം ഇടപെടുമെന്ന് വി മുരളീധരന്‍

പൊലീസിലെ തോക്കുകളും വെടിക്കോപ്പുകളും കാണാതായിട്ടില്ലെന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ ആവശ്യം വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടും. സര്‍ക്കാര്‍ സിഎജിയെ കണക്കുകള്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിഎജിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ മടി കണിക്കുന്നുവെന്ന് വി മുരളീധരന്‍ ആരോപിച്ചു. തോക്കുകളും വെടിക്കോപ്പുകളും കാണാതായതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പങ്കുണ്ടോയെന്ന് സംശയിക്കുന്നതിന് ഇത് കാരണമാകുന്നു. അങ്ങനെയെങ്കില്‍ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെന്നും വി മുരളീധരന്‍ പറഞ്ഞു.

പൊലീസില്‍ നിന്നും വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കാണാതായ ഉണ്ടകളുടെ കൃത്യം കണക്ക് ഇപ്പോള്‍ പറയാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ 13 കിണറുകൾ നിർമ്മിച്ച് നൽകി, ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു, Dilshad YathraToday Interview

മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

വീണ്ടും മണിരത്നം ചിത്രത്തിലെത്തുമ്പോൾ, കമൽഹാസൻ എന്ന മാജിക് ; ഐശ്വര്യ ലക്ഷ്മി അഭിമുഖം

മമ്മൂട്ടിയും മോഹൻലാലും ചാക്കോച്ചനും ഫഹദും; മഹേഷ് നാരായണൻ ചിത്രം തുടങ്ങുന്നു; മലയാളത്തിന്റെ മെ​ഗാ സിനിമ

SCROLL FOR NEXT