Around us

‘വിവിപാറ്റ് ഇവിഎം തിരിമറി എളുപ്പമാക്കി’; ഇലക്ഷന്‍ കമ്മീഷന്റെ വാദങ്ങള്‍ തള്ളി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

റെയ്ക്കാഡ് അപ്പു ജോര്‍ജ്‌

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വെളിപ്പെടുത്തി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. വിവിപാറ്റ് മെഷീന്‍ വോട്ടിങ്ങില്‍ ഉള്‍പ്പെടുത്തിയത് തിരിമറി എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്താന്‍ വിരലമര്‍ത്തുന്ന ബാലറ്റ് യൂണിറ്റ്, വോട്ട് രേഖപ്പെടുത്തപ്പെടുന്ന കണ്‍ട്രോള്‍ യൂണിറ്റ്, ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് പരിശോധിക്കാനുള്ള വിവിപാറ്റ് ഇവ ബന്ധിപ്പിക്കുന്നതിലെ സുരക്ഷാവിടവ് ചൂണ്ടിക്കാട്ടിയാണ് ദാദ്ര ആന്‍ഡ് നഗര്‍ഹവേലി കളക്ടറായിരുന്ന കണ്ണന്‍ ഗോപിനാഥന്റെ വെളിപ്പെടുത്തല്‍. വിവാദം ഉദ്ദേശിച്ചല്ല വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് കണ്ണന്‍ ഗോപിനാഥന്‍ 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

ഇതൊരു വിവാദമാക്കാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഇതെല്ലാം നന്നാക്കാന്‍ വേണ്ടിയാണ്.
കണ്ണന്‍ ഗോപിനാഥന്‍

വിവരങ്ങളെല്ലാം ട്വീറ്റുകളില്‍ ഉണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിഎം പൂര്‍ണമായും സുരക്ഷിതമാണെന്നും തിരിമറി നടത്താനാകില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം 

കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററിലൂടെ നടത്തിയ വെളിപ്പെടുത്തല്‍

മുന്‍പ് ബാലറ്റ് യൂണിറ്റ് കണ്‍ട്രോള്‍ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ അവയിപ്പോള്‍ വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ ബാലറ്റ് യൂണിറ്റില്‍ അമര്‍ത്തുന്ന വോട്ട് നേരിട്ട് അല്ല കണ്‍ട്രോള്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നാണ്. വിവിപാറ്റാണ് കണ്‍ട്രോള്‍ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നത്. ഒരു മെമ്മറിയും പ്രിന്റര്‍ യൂണിറ്റും മാത്രമുള്ള ലളിതമായ പ്രൊസസറാണ് വിവിപാറ്റ്. പ്രൊസസറും പ്രോഗ്രാം ചെയ്യാവുന്ന മെമ്മറിയുമുള്ള എന്തും ഹാക്ക് ചെയ്യാനാകും. ഏതെങ്കിലും മാല്‍വെയര്‍ വിവിപാറ്റില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആ സിസ്റ്റം മുഴുവന്‍ തകിടം മറിയും. ഇത്തരം ഡിസൈനില്‍ വിവിപാറ്റിലൂടെ വോട്ടിങ്ങ് പ്രക്രിയയില്‍ ആകെ തിരിമറി നടത്താനാകും.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 57-ാം റാങ്കോടെ പാസായ കണ്ണന്‍ ഗോപിനാഥന്‍ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹം ഈയിടെ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചത് വിവാദമായി. പ്രളയകാലത്ത് അവധിയെടുത്ത് കേരളത്തിലെത്തി കണ്ണന്‍ ഗോപിനാഥന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും വാര്‍ത്തയായിരുന്നു. ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക പ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT