Around us

കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു: സോഷ്യല്‍ മീഡിയ വിലക്ക് തുടരും 

THE CUE

കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു. ഘട്ടം ഘട്ടമായാകും സേവനങ്ങള്‍ പുനസ്ഥാപിക്കുക. സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം തുടരും. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍, ഇ ബാങ്കിങ് തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുക. ഇന്റര്‍നെറ്റ് ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന കാര്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഈ സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അവശ്യ സേവനങ്ങളില്‍ ബ്രോഡ്ബാന്റ് പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ശ്രീനഗര്‍ ഉള്‍പ്പടെയുള്ള മധ്യകാശ്മീരിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ പുനഃസ്ഥാപിച്ചത്. രണ്ട് ദിവസത്തിന് ശേഷം കുപ്‌വാര, ബന്ദിപോര, ബാരമുള്ള അടക്കമുള്ള വടക്കന്‍ കാശ്മീരിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കും. ഇതിന് പിന്നാലെയാകും ദക്ഷിണ കാശ്മീരില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുകയെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരാഴ്ചയ്ക്കു ശേഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥിതിഗതികള്‍ പരിശോധിക്കും. ഇതിന് ശേഷമാകും തുടര്‍ തീരുമാനങ്ങളെടുക്കുക. ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഈ മാസം പത്താം തിയതിയാണ് നിര്‍ദേശിച്ചത്. 144-ാം വകുപ്പ് പ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്തണങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാകില്ല. ആഗസ്റ്റ് മുതല്‍ നിരോധനാജ്ഞയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

SCROLL FOR NEXT