നടി കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടിയാണെന്ന് ബോംബെ ഹൈക്കോടതി. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് ഹൈക്കോടതി നോട്ടീസ് നല്‍കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
നഷ്ടപരിഹാരം കണക്കാക്കുന്നതിനായി കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരം കണക്കാക്കി അടുത്ത വര്‍ഷം മാര്‍ച്ചിന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്റ്റംബറിലായിരുന്നു പാലിയിലെ കങ്കണയുടെ വീടിന്റെ ഭാഗം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയതിനുള്ള പ്രതികാര നടപടിയാണിതെന്ന ആരോപണം ഉയര്‍ന്നിരുന്നു. കങ്കണയുടെ പരസ്യപ്രസ്താവനകള്‍ അംഗീകരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുവേദികളില്‍ പരസ്യപ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണം. ഇത്തരം പ്രസ്താവനകളോടുള്ള പ്രതികരണം ഇങ്ങനെയായിരിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.