Around us

സര്‍ക്കാരിന്റെ സല്‍ക്കാരം ബഹിഷ്‌കരിച്ച ബോളിവുഡ് തെരുവില്‍, ‘നിരായുധര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താം’ 

THE CUE

ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധമറിയിച്ച് ബോളിവുഡ് താരങ്ങളും. മുംബൈയിലെ ബാദ്രയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, റിച്ച ചന്ദ, തപ്‌സി പന്നു, അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്‌, സോയ അക്തര്‍, അലി ഫസല്‍, രാഹുല്‍ ബോസ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.

അനുരാഗ് കശ്യപ് ഉള്‍പ്പടെയുള്ളവര്‍ നേരത്തെയും അക്രമത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. അമിത്ഷായും നരേന്ദ്രമോദിയും ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ തനിക്ക് ലജ്ജയില്ലെന്നായിരുന്നു അനുരാഗ് കശ്യപ് നേരത്തെ ട്വീറ്റ് ചെയ്തത്. ഹിന്ദുത്വ ഭീകരത അങ്ങേയറ്റമെത്തിയെന്നും മറ്റൊരു ട്വീറ്റില്‍ കശ്യപ് കുറിച്ചിരുന്നു.

വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, അലിയ ഭട്ട്, കൃതി സനോന്‍, സോനം കപൂര്‍, അനില്‍ കപൂര്‍, റിതേഷ് ദേശ്മുഖ്, ദിയ മിര്‍സ തുടങ്ങിയ താരങ്ങളും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണമറിയിച്ചു. അക്രമികള്‍ മുഖം മൂടി ധരിച്ചെത്തിയത് അവര്‍ ചെയ്യുന്നത് തെറ്റാണെന്നറിയാവുന്നത് കൊണ്ടാണെന്നാണ് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ എത്രനാള്‍ അനുവദിക്കാനാകുമെന്നായിരുന്നു ദിയ മിര്‍സ ചോദിച്ചത്. ഭാവിയെ രൂപപ്പെടുത്തിയെടുക്കുന്നുവെന്ന് കരുതുന്ന ഇടത്താണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. തിരുത്താനാകാത്ത തെറ്റാണ് ഇതെന്നും തപ്‌സി പന്നു പ്രതികരിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT