Around us

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍,.. ഇന്ത്യയിലെ ആരോഗ്യ രംഗത്തെ 54% ജീവനക്കാര്‍ക്കും ശരിയായ യോഗ്യതയില്ല; ബിഎംജി പഠന റിപ്പോര്‍ട്ട്

THE CUE

ആരോഗ്യരംഗത്തെ അംഗീകൃത ജേര്‍ണല്‍ ആയ ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണല്‍ പഠനം അനുസരിച്ച് ഇന്ത്യയിലെ ആരോഗ്യരംഗത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ജീവനക്കാരില്‍ 54 ശതമാനം പേര്‍ക്കും ശരിയായ യോഗ്യത ഇല്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെല്ലാം മതിയായ യോഗ്യതയില്ലാതെയാണ് ആതുരസേനത്തിന് ഇറങ്ങിയിരിക്കുന്നതെന്നാണ് ബിഎംജി പഠനം വെളിവാക്കുന്നത്.

ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കാനാവശ്യമായി പറയുന്ന യോഗ്യതകളൊന്നുമില്ലാതെയാണ് പലരുടേയും പ്രവര്‍ത്തനം. മതിയായ യോഗ്യതകളെല്ലാമുള്ള 20 ശതമാനം ഡോക്ടര്‍മാര്‍ രാജ്യത്ത് ഇപ്പോള്‍ ജോലിയെടുക്കുന്നുമില്ല.

ആരോഗ്യമേഖലയില്‍ അംഗീകരിക്കപ്പെടുന്ന ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിന്റെ പഠന റിപ്പോര്‍ട്ട് രാജ്യത്തെ ആരോഗ്യമേഖലയിലെ വലിയ പ്രതിസന്ധിയും ദുരന്തവുമാണ് തുറന്നുകാട്ടുന്നത്.

രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും എണ്ണവും രാജ്യത്ത് ശരിക്കും തൊഴില്‍ ചെയ്യുന്നവരുടെ എണ്ണവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ ഒട്ടനവധിയാണെങ്കിലും കൗണ്‍സിലുകളിലും അസോസിയേഷനുകളിലും അംഗത്വമുള്ള ഡോക്ടര്‍മാര്‍ അടക്കം ജീവനക്കാര്‍ വളരെ കുറവാണ്.

നാഷണല്‍ സാംപിള്‍ സര്‍വ്വേ പ്രകാരം ആരോഗ്യമേഖലയില്‍ 38 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 12 ലക്ഷം പേര്‍ മാത്രമാണ് രജിസ്റ്റേര്‍ഡായിട്ടുള്ള പ്രൊഫഷണലുകള്‍. ഇപ്പോള്‍ ജോലി ചെയ്യുന്ന 25% പേര്‍ക്കും പ്രൊഫഷണല്‍ കൗണ്‍സിലുകള്‍ നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയില്ലെന്ന് ബിഎംജി പഠനം പറയുന്നു.

24 ശതമാനം അലോപ്പതി ഡോക്ടര്‍മാരും മതിയായ യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നത്. ദന്ത ഡോക്ടര്‍മാരില്‍ 8 ശതമാനത്തിനും യോഗ്യതയില്ല. ഫിസിയോതെറാപ്പി തുടങ്ങി മറ്റ് ഡയഗ്നോസ്റ്റിക് മേഖലയില്‍ 45% പേരും ശരിയായ യോഗ്യതയില്ലാത്തവരാണ്. നഴ്‌സിങ്, പ്രസവ ശ്രുശ്രൂഷക തുടങ്ങിയ മേഖലയില്‍ 58% പേരും മതിയായ യോഗ്യതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

നിലവിലെ ജനസംഖ്യ ആനുപാതികമായി ഉള്ള ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ഇപ്പോള്‍ തന്നെ ഇല്ലെന്നിരിക്കെയാണ് ഉള്ളവരില്‍ പാതിയിലധികം മതിയായ യോഗ്യതയില്ലാത്തവരാണെന്ന് വ്യക്തമാകുന്നത്.

ബിഎംജിക്ക് വേണ്ടി പഠനം നടത്തിയത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലേയും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലേയും ഗവേഷകര്‍ ചേര്‍ന്നാണ്. പ്രസിദ്ധീകരിച്ച രേഖകള്‍ സെന്‍ട്രല്‍ ബ്യൂറ്യോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സ് പരിശോധിച്ചതുമാണ്. കടുത്ത ആശങ്കയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആരോഗ്യ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT